വിഷു-ഈസ്റ്റർ പച്ചക്കറിച്ചന്ത

മാനന്തവാടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറിച്ചന്ത തുടങ്ങി. മാനന്തവാടി താഴെയങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസഭ ചെയർപേഴ്​സൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്​. മൂസ മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർപേഴ്സന്മാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സിമാർ, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. cap മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു-ഈസ്റ്റർ ചന്ത നഗരസഭ ചെയർപേഴ്​സൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.