പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതികൾ പിടിയിൽ

പുൽപള്ളി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികളായ രണ്ടുയുവതികളെ പുൽപള്ളി പൊലീസ് ബംഗളൂരുവില്‍നിന്ന് പിടികൂടി. മുള്ളന്‍കൊല്ലി മാടല്‍ പള്ളിക്കാപ്പറമ്പില്‍ ബീന (37), തൃശൂര്‍ ചാലക്കുടി ചുറക്കുന്നേല്‍ ശ്രീമോള്‍ (37)എന്നിവരാണ് അറസ്റ്റിലായത്. കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതി.

പുൽപള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവില്‍ ഏഴുപേരില്‍നിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തില്‍എ സ്.ഐ പി. ജിതിന്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനു ജോസഫ്, വര്‍ഗീസ്, ജെയ്‌സ് മേരി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആതിര, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Fraudulently promising jobs abroad: Young women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.