വ്യാപാരി സംഗമം

ഗൂഡല്ലൂർ: റമദാൻ കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് പന്തല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. സോൺ പ്രസിഡന്റ് നിസാമുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. എ.ടി. അബു മുസ്‌ലിയാർ പ്രാർഥന നടത്തി. നെല്ലിയാളം സർക്കിൾ പ്രസിഡന്റ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സാംസ്കാരിക ചെയർമാൻ അലി അക്ബർ അൽ ബുഖാരി എടരിക്കോട് വിഷയാവതരണം നടത്തി. പന്തല്ലൂർ വ്യാപാരി സംഘം പ്രസിഡന്റ് എ.ടി. അഷ്റഫ് സംസാരിച്ചു. സോൺ സെക്രട്ടറി സുബൈർ സഖാഫി എരുമാട് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ജാബിർ, മുസ്‍ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി മജീദ് ഹാജി ഉപ്പട്ടി, ഗഫൂർ ചേരമ്പാടി, ഇസ്ഹാക്ക് ഉപ്പട്ടി, അസഫ് ജാൻ, ടി. ഉമ്മർ എന്നിവർ പങ്കെടുത്തു. GDR SYS: എസ്.വൈ.എസ് പന്തല്ലൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരി സംഗമത്തിൽ ജില്ല സാംസ്കാരിക ചെയർമാൻ അലി അക്ബർ അൽ ബുഖാരി എടരിക്കോട് വിഷയാവതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.