മാ​ന​ന്ത​വാ​ടി​യി​ൽ ഉ​ഷ​യോ, മീ​നാ​ക്ഷി​യോ?

മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ എ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന.അ​ര​ഡ​സ​ൻ പേ​രു​ക​ളി​ൽ​നി​ന്ന് ര​ണ്ട് പേ​രു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യ​താ​യാ​ണ് പാ​ർ​ട്ടി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും നി​ല​വി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഉ​ഷ വി​ജ​യ​ൻ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​വും നി​ല​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ മീ​നാ​ക്ഷി രാ​മ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, അ​ധ്യാ​പ​ക നേ​താ​വ് മു​ര​ളി​ദാ​സ്, പ​ണി​യ​ൻ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ജ​യ​ല​ക്ഷ്മി സ്വ​യം പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് ര​ണ്ട് പേ​രു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യ​ത്.

ജ​യ​ല​ക്ഷ്മി നി​ർ​ദേ​ശി​ക്കു​ന്ന ആ​ളാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യാ​യി വ​രി​ക​യെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ പേ​ര് കൂ​ടി ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം വി​സ​മ്മ​തം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ര​ണ്ട് വ​നി​ത​ക​ളു​ടെ പേ​രി​ലേ​ക്ക് ചു​രു​ങ്ങി​യ​ത്.എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാം ത​വ​ണ​യും ഒ.​ആ​ർ. കേ​ളു മ​ത്സ​രി​ക്കു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് ന​ട​ക്കാ​നു​ള്ള​ത്.ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മോ​ഹ​ൻ​ദാ​സും വ​ന്നേ​ക്കും. എം.​എ​ൽ.​എ എ​ന്ന നി​ല​യി​ലും മ​ന്ത്രി​യെ​ന്ന നി​ല​യി​ലും ഒ.​ആ​ർ. കേ​ളു​വി​ന്റെ ജ​ന​കീ​യ മു​ഖം ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ലും മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ന്നാ​ൽ, ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ മു​ന്നേ​റ്റ​വും കാ​ര​ണം ഇ​ത്ത​വ​ണ സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ്.

Tags:    
News Summary - assembly election; Usha or Meenakshi in Mananthawadi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.