വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും

ഗൂഡല്ലൂർ: കൈവശഭൂമികളിൽ താമസിക്കുന്ന വീടുകൾക്ക് വൈദ്യുതിയും വീട്ടുനമ്പറും ലഭ്യമാക്കാൻ ദേവർഷോല പഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനം. സെക്ഷൻ 17 ഭൂമി അടക്കമുള്ളവയിൽ താമസിക്കുന്നവർക്ക് വൈദ്യുതി ലഭിക്കാൻ വളരെയേറെ നിയമതടസ്സങ്ങളാണുള്ളത്. ഇവ പരിഹരിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യാൻ ചെയർപേഴ്സൻ വള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ പരിഹരിക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് ചെയർമാൻ പൊൻദോസ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ യൂനുസ് ബാബു, മറ്റു വാർഡ് കൗൺസിലർമാരും പങ്കെടുത്തു. GDR DVS: ചെയർപേഴ്സൻ വള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ദേവർഷോല ഭരണസമിതി യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.