കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണം -പി.ടി.എ

ഗൂഡല്ലൂർ: ദേവർഷോല ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് വരുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ഗ്രാമീണ മേഖലകളിൽനിന്ന് രാവിലെയും വൈകുന്നേരങ്ങളിലും കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് മാനേജർക്ക് നിവേദനം നൽകി. മച്ചികൊല്ലി, പാലംവയൽ, ദേവൻ എസ്റ്റേറ്റ്, ദേവർഷോല മൂന്നാം ഡിവിഷൻ, മേഫീൽഡ് എന്നീ ഗ്രാമങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബസ് സർവിസ് മെച്ചപ്പെടുത്തുകയും സർവിസ് കൂട്ടുകയും ചെയ്യണമെന്നാണ് ആവശ്യം. പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡൻറുമായ എച്ച്​. നാസർ, ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡൻറ് യൂനുസ് ബാബു, അംഗങ്ങളായ റംസീന, ഷാഹിന എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. GDR PTA: ഗ്രാമീണ മേഖലയിൽനിന്ന് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേവർഷോല ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ ട്രാൻസ്പോർട്ട് മാനേജർക്ക് നിവേദനം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.