കൽപറ്റ: പൂതാടി പഞ്ചായത്തിലെ വാർഡ് ഏഴ് അങ്ങാടിശ്ശേരി, ഇരുളം അമ്പലപ്പടി ജനാർദനൻെറ മില്ല് മുതൽ ഇരുളം ടൗൺ ബസ്സ്റ്റോപ് വരെയുള്ള ഭാഗവും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് ഒന്ന് (താഴെ പേര്യ), ആനേരി കോളനി പ്രദേശവും സൂക്ഷ്മ കളാക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ വാർഡ് 11 മൂടക്കൊല്ലി, നാരായണപുരം സ്കൂൾ റോഡിൻെറ വലതുഭാഗവും മൂടക്കൊല്ലി മുതൽ കുടലൂർ വരെയുള്ള ഭാഗവും പൊഴുതന പഞ്ചായത്തിലെ വാർഡ് ആറിലെ പേരുങ്കോട പാടി പ്രദേശം, മുതരിക്കുന്ന് കോളനി പ്രദേശം, വാർഡ് അഞ്ചിലെ ആനോത്ത് കോളനി പ്രദേശം എന്നിവിടങ്ങളും കളാണ്. അതേസമയം, എടവക പഞ്ചായത്തിലെ വാർഡ് എട്ട് നഞ്ഞോത്ത് കോളനി പ്രദേശം, തിരുനെല്ലി പഞ്ചായത്തിലെ വാർഡ് എട്ട് ആലത്തൂർ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 18, താന്നിക്കൽ എന്നിവ കണ്ടെയ്ൻമൻെറ്, മൈക്രോ കണ്ടെയ്ൻമൻെറ് സോൺ പട്ടികയിൽനിന്നും ഒഴിവാക്കി. guda നീലഗിരിയിൽ 125 പേർക്ക് കോവിഡ് ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വ്യാഴാഴ്ച 125 പേർക്കുകൂടി കോവിഡ് സ്ഥീരികീരിച്ചു. ഇതോടെ 29,112 പേർക്ക് രോഗം ബാധിച്ചു. 28,087 പേർ രോഗമുക്തി നേടി. 858 പേർ ചികിത്സയിലാണ്. ഇന്നലെ ഒരുമരണം. ഇതുവരെ ആകെ മരണം 167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.