മാനന്തവാടി: തെരുവുനായ് ശല്യത്താൽ പൊറുതിമുട്ടി മാനന്തവാടി നഗരസഭ പരിധിയിലെ ചിറക്കര പ്രദേശം. രാപകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്ന തെരുവുനായ്ക്കളെക്കൊണ്ട് വിദ്യാർഥികളടക്കം നാട്ടുകാർ ഭീതിയിൽ. സ്കൂൾ തുറക്കുന്നതോടെ തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തേയിലത്തോട്ടം മേഖലയായ ഇവിടെ രാവും പകലും തെരുവുനായ് ശല്യംമൂലം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് തദ്ദേശവാസികൾ. കുട്ടികളെ പുറത്തുവിടുമ്പോൾ രക്ഷിതാക്കളും കൂടെപ്പോകേണ്ട സ്ഥിതിയാണുള്ളത്. സ്കൂൾ തുറക്കുന്നതോടെ തെരുവുനായുടെ ആക്രമണമുണ്ടാകുമെന്ന ഭയത്താൽ കുട്ടികളെ രക്ഷിതാക്കൾതന്നെ ജോലി ഉപേക്ഷിച്ച് സ്കൂളിൽ എത്തിക്കേണ്ട സ്ഥിതിയാണുള്ളത്. cap ചിറക്കരയിലെ തെരുവു നായ്ക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.