മാനന്തവാടി: കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ നിന്നുള്ള മാനന്തവാടി കൊട്ടിയൂർ, തലശ്ശേരി, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം ബസ് സർവിസ് പുനരാരംഭിക്കാൻ നടപടി തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് അന്തർജില്ല സർവിസുകൾ നിർത്തിയതോടെയാണ് ഈ സർവിസും നിലച്ചത്. രോഗവ്യാപനം കുറയുകയും ദീർഘദൂര സർവിസുകൾ പുനരാരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവ് മൂലം കോട്ടയം സർവിസ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രി 7.45നാണ് മാനന്തവാടിയിൽ നിന്നും ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവിസ് പുറപ്പെടുക. പിറ്റേ ദിവസം വൈകീട്ട് 5.20ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ മാനന്തവാടിയിലെത്തും. 30,000 മുതൽ 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതിയും കേളകം വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റിട്ടയർമെന്റിന് ശേഷം പുതിയ നിയമനം നടക്കുന്ന മുറക്ക് സർവിസ് ആരംഭിക്കുമെന്ന് മാനന്തവാടി എ.ടി.ഒ പ്രിയേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.