ഗൂഡല്ലൂർ: ഓവാലി ടൗൺ പഞ്ചായത്തിൽ ഒരു യുവതിയടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കൊലയാളി ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂർ എം.എൽ.എ അഡ്വ. പൊൻ ജയശീലൻ കലക്ടർക്ക് നിവേദനം നൽകി. പഞ്ചായത്തിൽ വൈദ്യുതി ഇല്ലാത്ത വീടുകൾക്ക് വൈദ്യുതി നൽകണമെന്ന് മറ്റും ഉന്നയിച്ചു. മേയ് 26ന് ആനന്ദ് എന്ന യുവാവിനെയും 27ന് മുംതാസിനെയുമാണ് കാട്ടാന കൊലപ്പെടുത്തിയത്. അതിനാൽ ജനങ്ങളാകെ ഭീതിയിലാണ്. കാട്ടാനയെ പിടികൂടുക തന്നെ വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എ.ഐ.എ.ഡി.എം.കെ ജില്ല സെക്രട്ടറി കപ്പച്ചി വിനോദ്, എൽ. പത്മനാഭൻ, സയ്യിദ് അനൂപ്ഖാൻ, തോമസ് ഉൾപ്പെടെയുള്ളവർ നിവേദക സംഘത്തിലുണ്ടായിരുന്നു. അതേസമയം, കാട്ടാനയെ പിടികൂടാനായി മുതുമല കടുവ സങ്കേതം തൊപ്പക്കാട് ആന വളർത്തുകേന്ദ്രത്തിലെ ശ്രീനിവാസൻ, വിജയ്, ജയശങ്കർ, കൃഷ്ണൻ എന്നീ താപ്പാനകളെ മേഖലയിലെത്തിച്ച് കൊലയാളി ആനയെ നിരീക്ഷിച്ചു വരുന്നതായി വനപാലകർ അറിയിച്ചു. ആനയുടെ സഞ്ചാരം കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണം നടത്തി വരുന്നു. ആനകൾ ഇറങ്ങുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയും വാട്സ്ആപ് സന്ദേശവും നൽകി വരുന്നതായും വനപാലകർ അറിയിച്ചു. രണ്ടുപേരെയും കൊലപ്പെടുത്തിയത് ഒരേ ആനയാണോ എന്നും തിരിച്ചറിയാനായി നിരീക്ഷണം ശക്തമാക്കിയിട്ടുള്ളതായും അറിയിച്ചു. ആന ഭീഷണി നേരിടുന്ന മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വനപാലകരുടെ വാഹനങ്ങളും വിട്ടു കൊടുക്കുന്നതായും അറിയിച്ചു. GDR KUNGI: ഓവാലി ഭാഗത്ത് രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടാനയെ നിരീക്ഷിക്കാനായി മുതുമലയിൽ നിന്ന് ഓവായിലേക്ക് താപ്പാനകളെ കൊണ്ടുവന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.