ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുതുമല സന്ദർശിച്ചു

ഗൂഡല്ലൂർ: നീലഗിരിയിലെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുതുമല കടുവ സങ്കേതത്തിലെ ആന ക്യാമ്പ് സന്ദർശിച്ചു. ജില്ല കലക്ടർ എസ്.പി. അംറിത്ത് പുസ്തകം നൽകി ജസ്റ്റിസിനെ വരവേറ്റു. തൊപ്പക്കാട് ആന ക്യാമ്പിലെത്തിയ ജസ്റ്റിസ് ഗജ വീരന്മാർക്ക് ആനയൂട്ടും നടത്തി. കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ ആർ. വെങ്കിടേഷ് ഉൾപ്പെടെയുള്ള അധികൃതരും പങ്കെടുത്തു. GDR CJ :മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആനയൂട്ട് നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.