ഗൂഡല്ലൂർ: ആർ.ഡി.ഒ ഓഫിസിന് പിറകിൽ പ്രവർത്തിക്കുന്ന ആധാർ കേന്ദ്രം അപേക്ഷകരെ വലക്കുന്ന കേന്ദ്രമായി മാറിയതായി പരാതി. പുതിയ ആധാറിനും പഴയതിലെ തിരുത്തലുകളും മറ്റു സേവനങ്ങൾക്കുമാണ് സർക്കാർ കേന്ദ്രത്തിൽ അപേക്ഷകർ എത്തുന്നത്. സേവനം കാര്യക്ഷമമല്ല എന്നാണ് പരാതി. അതേസമയം, പലപ്പോഴും കേന്ദ്രത്തിൽ ജീവനക്കാരില്ലാത്ത സ്ഥിതിയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതാണ് സേവനം നൽകുന്നത് തടസ്സപ്പെടാൻ ഇടയാക്കുന്നതെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ. സ്വന്തം മൊബൈൽ നെറ്റ് ഉപയോഗിച്ചാണ് സേവനം നടത്തുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.