കൊടുങ്ങല്ലൂർ: വഴി വിളക്ക് സമരം 183ാം ദിവസം പിന്നിട്ട ചൊവ്വാഴ്ച അബ്ദുൽ ലെത്തീഫ് സ്മൃതി സമിതി കൊടുങ്ങല്ലൂർ നഗരസഭക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തി.
സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്മൃതി കൂട്ടായ്മ ചെയർമാൻ നെജു ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി.
183 ദിവസം പിന്നിട്ടിട്ടും ബൈപാസിലെ പോസ്റ്റുകളിൽ ബൾബുകൾ പിടിപ്പിക്കുന്ന നിസ്സാര നടപടി പൂർത്തിയാക്കാൻ, നഗരസഭ ചെയർപേഴ്സൻ ഉടൻ ഇടപെടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഉറപ്പ് പൂർണമായും പാലിക്കാൻ നിലവിലുള്ള എല്ലാ പോസ്റ്റുകളിലും ലൈൻ വലിക്കുന്ന നടപടി പൂർത്തീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
മൊയ്തീൻ എടച്ചാൽ, കെ.ആർ. വിജയകുമാർ, എ.എം. അബ്ദുൽ ജബ്ബാർ, അയ്യാരിൽ അബ്ദുൽ കരീം, ആനന്ദവല്ലി ടീച്ചർ, മുഹമ്മദലി, മിനി ശശികുമാർ, ടി.ജി. ലീന, ഫാത്തിമ മുഹമ്മദലി, ഇൗശ്വരി ടീച്ചർ, നെസീമ, ഇ.എസ്. സാദിക്ക്, സുനിൽ അഷ്ടപദി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.