അഡോർ
മാള: ടാക്സി സ്റ്റാൻഡിൽ ടാക്സി ഡ്രൈവറെ മർദിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി യോർഖാലി സ്വദേശി അഡോർ (42) അറസ്റ്റിൽ.കഴിഞ്ഞ ദിവസം മാള നെയ്തക്കുടി ആലിങ്ങൽ വീട്ടിൽ ബാലനെ (65) തടഞ്ഞുനിർത്തി മർദിക്കുകയും തള്ളിയിടുകയും നിലത്ത് വീണപ്പോൾ തലയുടെ പിൻഭാഗം പിടിച്ച് കോൺക്രീറ്റ് തറയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയുമായിരുന്നു. ടാക്സി കാറിന്റെ ബോണറ്റിൽ പ്രതി ചവിട്ടി നിൽക്കുന്നത് കണ്ടപ്പോൾ വണ്ടിയിൽ ചവിട്ടരുതെന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് മർദനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.