അറസ്റ്റിലായവർ
തിരുവനന്തപുരം: പൂജപ്പുരയിൽ 13.460 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. മുടവൻമുഗൾ ചാടിയറ സംഗീതിൽ വാടകക്ക് താമസിക്കുന്ന രാജീവ് കുമാർ (33), ലങ്ക റോഡിൽ കൃഷ്ണകൃപയിൽ വാടകക്ക് താമസിക്കുന്ന അഖിൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഡിജിറ്റൽ അളവുപകരണവും 8150 രൂപയും കണ്ടെടുത്തു. വീട്ടിൽ കച്ചവടത്തിനായി നിരോധിത മയക്കുമരുന്ന് സൂക്ഷിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.