വെട്രിവേല്‍
പൂന്തുറ: മദ്യപിച്ചതിനു ശേഷം വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി വടശ്ശേരി സ്വദേശി വെട്രിവേല്‍ (32) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ അമ്പലത്തറ പരവന്കുന്നിലായിരുന്നു സംഭവം.
വെട്രിവേലും സുഹൃത്തായ തമിഴ്നാട് മധുര സ്വദേശി ലക്ഷ്മണനും (44) ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വാക്കുതര്‍ക്കമുണ്ടായി. വേട്രിവേല് മദ്യകുപ്പി പൊട്ടിച്ച് ലക്ഷ്മണന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് കുത്തി. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ലക്ഷ്മണന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെട്രിവേലിന്റെ ഭാര്യയെയും മക്കളെയും കഴിഞ്ഞ 11 മുതല്‍ കാണാതായതായും ഇതിനുപിന്നില്‍ ലക്ഷ്മണന് ആണെന്ന് ആരോപണം ഉന്നയിച്ചായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിഴിഞ്ഞം ഭാഗത്ത് മീന്‍ എടുത്ത് കച്ചവടം നടത്തിവരികയായിരുന്നു.
ലക്ഷ്മണന് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെട്രിവേല്‍ പിടിയിലായത്. പൂന്തുറ എസ്.ഐ സിനുലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ഷിബു, ഗിരീഷ് എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.