തിരുവനന്തപുരം: വാഹന പരിശോനക്കിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസില്‍ രണ്ട് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആലുകാട് കാട്ടുവയല്‍ വീട്ടില്‍ സമ്പത്ത് (23), പാലക്കാട് മണ്ണൂര്‍ പത്തിരിപ്പാല എ.ബി.എച്ച്.എ - യില്‍ ഹയാത്ത് റോഷന്‍ (32) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ 12.10 ഓടെ പാച്ചല്ലൂര്‍-വാഴമുട്ടം റോഡില്‍ വാഴമുട്ടത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പ്രതികള്‍ വന്ന കാര്‍ കൈകാണിച്ചു നിത്തി. പരിശോധനയില്‍ രണ്ട് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തി. സമ്പത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന രണ്ട് പേരും ചേര്‍ന്ന് പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
ഹയാത്ത് റോഷന്‍ കൈയിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനായ നസിമുദീന്റെ കൈയില്‍ ഇടിച്ചു. വലത് കൈയിലെ തളള വിരലിന് പൊട്ടലുണ്ടായി. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.