തിരുവനന്തപുരം: മെഡിക്കൽ കോളജിൽ പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടു പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡി.വൈ.എഫ്.ഐ പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ മെഡിക്കൽ കോളജ് സ്വദേശി അരുൺദേവ്, ആശുപത്രിയിലെ ട്രാഫിക് വാർഡൻ ഷെഫീഖ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഈ മാസം മൂന്നാം തീയതിയാണ് മെഡിക്കല്‍ കോളജിലെ ട്രാഫിക് വാര്ഡന്മാരായ സജീവനും ഷഫീഖും അംബുലൻസ് ഡ്രൈവറായ അരുൺദേവും ചേർന്ന് നെടുമങ്ങാട് സ്വദേശി അഖിലിനെ മര്‍ദിച്ചത്. ഹൃദയ സ്തംഭനത്തത്തുടര്‍ന്ന് മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്ന ഇവര്‍ ഒ.പി കവാടത്തിലൂടെ ആശുപത്രിക്കകത്തേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫിസറുടെ മുറിക്കുസമീപം എത്തിച്ച് കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും പറഞ്ഞ് മെഡിക്കല്‍ കോളജ് െപാലീസ് ആദ്യം കേസെടുത്തില്ല. പിന്നീട് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപ്പോഴും പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയത്. കേസിലെ മുഖ്യപ്രതിയായ സജീവൻ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.