മിഹിര്‍ മജുംദാര്‍ അപകടത്തിൽപെട്ട കിണറിലേക്ക് ഇറങ്ങുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്
വട്ടിയൂർക്കാവ്: നെട്ടയം മലമുകളിൽ കിണർ വൃത്തിയാക്കുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തം. കിണര്‍ ശുചീകരണത്തൊഴിലാളികള്‍ ജീവന്‍ പണയംവച്ചാണ് കിണറ്റിലേക്കിറങ്ങുന്നതെന്നും ജീവന് ആരും വിലകല്‍പ്പിക്കുന്നില്ലെന്നും ആരോപണം ശക്തമാകുന്നു.
വട്ടിയൂര്‍ക്കാവ് മലമുകള്‍ ഭാഗത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങി തൊട്ടി തലയില്‍പതിച്ച് ആസാം സ്വദേശി മിഹിര്‍ മജുംദാര്‍ (22) ചൊവ്വാഴ്ച മരിച്ചു. 130 അടി താഴ്ചയുള്ള കിണറ്റിലാണ്സംഭവം. സാധാരണ 80 അടിക്കുമേല്‍ താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങുമ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കരുതണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതാറുണ്ടോ, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും അധികൃതർ നോക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് പേരാണ് വട്ടിയൂര്‍ക്കാവില്‍ മരിച്ചത്. രണ്ടുപേര്‍ ആത്മഹത്യ ചെയ്തു, ഒരു വയോധിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. രണ്ടുപേര്‍ ആറ്റില്‍ മുങ്ങിമരിച്ചു. ഇവരില്‍ ഒരാള്‍ പാങ്ങോട് ക്യാമ്പിലെ സൈനികനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.