വെഞ്ഞാറമൂട്: വാമനപുരത്ത് ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. ഇതിനെ മെരുക്കാന്‍ വന്ന മൃഗഡോക്ടർക്കും രണ്ട് സംഘാംഗങ്ങൾക്കും ജീപ്പ് മറിഞ്ഞ് പരിക്ക്. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ ഡോക്ടര്‍ വിഷ്ണു(31), സംഘാംഗങ്ങളായ ശ്രീജിത്(41), പ്രസീദ്(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാമനപുരം തൂങ്ങയില്‍ കുന്നത്തൂര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പോത്തിനെ കണ്ടത്. തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീയാണ് പോത്തിനെ കണ്ടതും നാട്ടുകാരെ വിവരമറിയിച്ചതും. പാലോട് വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ ഡപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എം.എസ്. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതിനിടെ പോത്ത് താഴെയായി കുറ്റിച്ചടികള് നിറഞ്ഞ, താഴ്ചയുള്ള ഭാഗത്തേക്ക് നീങ്ങി അവിടെ കിടന്നു.
ഇവിടെ നിന്നും പോത്തിനെ പുറത്തെത്തിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തുടര്‍ന്നുള്ള ശ്രമം. അത് വിജിയിക്കുന്നില്ലന്ന് കണ്ടതോടെ ശബ്ദും ഉണ്ടാക്കി പുറത്തെത്തിക്കാനുള്ള ശ്രമമായി. ഇതിനിടയില്‍ കൂടുതല്‍ ആളുകളുടെ ശബ്ദം കേട്ട് പോത്ത് എഴുന്നേറ്റ് ഓടി റോഡ് മുറിച്ച് കടന്ന് പുരയിടത്തിലേക്ക് ഓടിക്കയറി.
പിന്തുടരുന്നതിനിടയില്‍ വീണ്ടും പോത്ത് കല്ലറ മിതൃമ്മല ഭാഗത്തേക്ക് ഓടി മറഞ്ഞു. ഈ സമയം പോത്തിനെ പിന്തുടർന്ന മെഡിക്കല്‍ സംഘം സഞ്ചരിച്ച ജീപ്പ് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവശിപ്പിച്ചിച്ചിരിക്കുകയാണ്. രാത്രിയില്‍ പോത്തിനായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.