താലൂക്ക് ആശുപത്രിയിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ച് സംസ്ഥാന പ്രവർത്തകസമിതി അംഗം പ്രൊഫ. തോന്നയ്ക്കൽ
ജമാൽ ഉദ്ഘാടനം ചെയ്യുന്നു
ചിറയിൻകീഴ്: രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ ചികിത്സാവീഴ്ചയിൽ പ്രതിഷേധം വ്യാപകം. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരം നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞദിവസം വൈകീട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിന്നാലെ മുസ്ലിം ലീഗും മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രവർത്തകസമിതി അംഗം പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജസീം മഹാണി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഫൈസൽ കിഴുവിലം, ഷാഫി മണലവിള, ബഷറുള്ള, അഷ്കർ, സതീശൻ കിഴുവിലം, സുനിൽ കുറക്കട, നവാസ് മാടൻവിള എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ആശുപത്രിയിലെ ചികിത്സാപിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡന്റ് എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീഷ്, സംസ്ഥാന കൗൺസിൽ അംഗം ഹരി ജി. ശാർക്കര, ബിജു പൂവണത്തുംമൂട്, ബി.എസ്. അനൂപ്, അഴൂർ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു, സജു മുദാക്കൽ, നിഷ രീജു, രാഖി തുടങ്ങിയവർ സംസാരിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.