തിരുവനന്തപുരം: വിദ്യാർഥികളുടെ ഇംഗ്ലീഷ് ആശയവിനിമയശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ‘ഗ്ലോബൽ ഓപർച്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്യൂണിക്കേഷൻസ്’ പദ്ധതിയുടെ ഭാഗമായി സൗജന്യ യൂട്യൂബ് ചാനൽ ആരംഭിച്ചു.
പദ്ധതി മെന്റർമാരുടെ ഒന്നാംഘട്ട ഓറിയന്റേഷൻ പരിപാടിയോടനുബന്ധിച്ചാണ് ചാനൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ വിവിധ വശങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ പാഠങ്ങളും പരിശീലന സാമഗ്രികളും ചാനലിലൂടെ സൗജന്യമായി ലഭ്യമാകും.
ഈ അധ്യയന വർഷം മുതൽ പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചതും പ്രധാന സവിശേഷതയായി. ആദ്യഘട്ടത്തിൽ ജില്ലയിലെ 19 എയ്ഡഡ് സ്കൂളുകളെ പൈലറ്റ് യൂനിറ്റുകളായി പദ്ധതിയിൽ ഉൾപ്പെടുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഡോ. കെ.ആർ. ഷൈജു, സെക്രട്ടറി വിജയകുമാർ, ഡെപ്യൂട്ടി കോഓഡിനേറ്റർ വി.എസ്. ആര്യ, കോർ ടീം അംഗങ്ങളായ ജി. കൃഷ്ണശ്രീ, എസ്.ഡി. സ്നേഹ, അഭിലാഷ് ചന്ദ്രൻ, ജി.ആർ. രാജി, എം.എൻ. രജിത, കെ. അൻവർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.