വധശ്രമ​േക്കസിൽ രണ്ട്​ പ്രതികൾ കൂടി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം പ​ന​ത്തു​റ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ളെ കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ആ​കാ​ശ് (19), ത​വ​ള വി​ഷ്ണു എ​ന്ന വി​ഷ്ണു (23) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ലെ മ​റ്റു ര​ണ്ട്​ പ്ര​തി​ക​ളാ​യ ജി​ത്തു​ലാ​ൽ, അ​നി​ക്കു​ട്ട​ൻ എ​ന്നി​വ​രെ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി ആ​കാ​ശ് കോ​വ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ല്​ അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്.​ഐ​മാ​രാ​യ ബി​പി​ൻ പ്ര​കാ​ശ്, വൈ​ശാ​ഖ്, സ​ജീ​വ് കു​മാ​ർ, സി.​പി.​ഒ വി​ന​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Two more arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.