Posted On
date_range Updated On
date_range കുഴിത്തുറ ആറ്റിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
കുഴിത്തുറ: താമ്രപർണി ആറ്റിൽ തിങ്കളാഴ്ച ഒരു പുരുഷെൻറയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. രാവിലെ കുളിക്കാൻ വന്നവരാണ് മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ടത്. തുടർന്ന്, അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹങ്ങൾ കുഴിത്തുറ ഗവ. ആശുപത്രിയിലെത്തിച്ചു. 65 വയസ്സ് വരുന്ന സ്ത്രീയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, 45 വയസ്സ് വരുന്ന പുരുഷെൻറ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുള്ളത്. സംഭവത്തെക്കുറിച്ച് മാർത്താണ്ഡം പൊലീസ് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.