പാറശ്ശാല: ഴക്കുട്ടം-കാരോട് ബൈപാസിൽ ചെങ്കവിളയില്‍ സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വിലകൂടിയവാച്ചും കൈക്കലാക്കിയ കേസില്‍ അയിര ചൂരക്കുഴി റോഡരികത്ത് വീട്ടില്‍ ബിബിന്‍ (27), കാരോട് അയിര മാവുവിള വീട്ടില്‍ സുജന്‍ (26) എന്നിവരെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
14ന് രാത്രി 11.30ക്ക് സ്കൂട്ടര്‍ യാത്രക്കാരായ വിദ്യാർഥികളെ ബൈപാസ് റോഡില്‍ ചെങ്കവിളയ്ക്ക് സമീപം ബിബിനും സുജനും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയും ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന വാച്ച് അഴിച്ച് വാങ്ങുകയും കൈവശം പണമില്ലാത്തതിനാല്‍ കൂട്ടികൊണ്ട് അടുത്തുള്ള എ.ടി.എഎമ്മില്‍ പോയി പണം പിന്‍വലിപ്പിച്ച് വാങ്ങിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.