Posted On
date_range Updated On
date_range തിരുവിതാംകൂർ ദേവസ്വം ബോർഡ്; സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റ് ഡയറക്ടർക്ക് ഹൈകോടതി നിർദേശം
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഓഡിറ്റ് നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങുന്ന സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഓഡിറ്റ് ഡയറക്ടർക്ക് ഹൈകോടതിയുടെ നിർദേശം. നിയമം അനുവദിക്കുന്ന സമയപരിധിക്കകം ഓഡിറ്റ് പൂർത്തിയാക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി ബോർഡ് ധനകാര്യ വിഭാഗം മേധാവി സത്യവാങ്മൂലം നൽകണമെന്നും ദേവസ്വം ബോർഡ് അക്കൗണ്ടുകളുടെ ഓഡിറ്റിങ് വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. തുടർന്ന് വിഷയം വീണ്ടും ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി. വാർഷിക ഓഡിറ്റിങ് എന്ന നിബന്ധന ബോർഡ് പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2008-09 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് നടപടികൾ പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.