രാജസ്ഥാനിലേക്ക് കൊണ്ടുപോയ സിനേരിയസ് വിഭാഗത്തിൽപെട്ട കഴുകൻ
നാഗർകോവിൽ: 2017ലെ ഓഖി ചുഴലിക്കാറ്റ് സമയത്ത് ആശാരിപള്ളത്തുനിന്ന് വനം വകുപ്പിന് ലഭിച്ച സിനേരിയസ് വിഭാഗത്തിൽപെട്ട കഴുകൻകുഞ്ഞിനെ അഞ്ച് വർഷത്തിനുശേഷം രാജസ്ഥാൻ ജോധ്പുർ മച്ചിയ ബയോളജിക്കൽ പാർക്കിൽ ഏൽപ്പിച്ചു.
തമിഴ്നാട് വനംവകുപ്പിനുവേണ്ടി കന്യാകുമാരി ഡി.എഫ്.ഒ ഇളയരാജയുടെ നേതൃത്വത്തിലാണ് കഴുകനെ വിമാനത്തിൽ കൊണ്ടുപോയത്. ഇതിനായി വ്യോമയാന മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. പ്രത്യേക കൂട് തയാറാക്കി കഴുകന് പരിശീലവും നൽകിയശേഷമാണ് രാത്രി വിമാനത്തിൽ ചെന്നൈയിൽനിന്ന് കൊണ്ടുപോയത്. സിനേരിയസ് വിഭാഗത്തിൽപ്പെട്ട കഴുകൻ ചൈന, റഷ്യ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലാണ് കാണാറുള്ളത്. ഇന്ത്യയിൽ ശീതകാലത്ത് ഹിമാചൽ, രാജസ്ഥാൻ ഭാഗത്ത് വരാറുണ്ട്. ദക്ഷിണേന്ത്യയിൽ ഇവ എത്താറില്ല.
കാറ്റിൽപെട്ട് പറക്കലിന്റെ ഗതിമാറി ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്. തക്കലക്ക് സമീപം പുലിയൂർക്കുറിച്ചി ഉദയഗിരി കോട്ടയിലെ പാർക്കിലാണ് വനംവകുപ്പ് കഴുകനെ സംരക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.