അബ്ദുള്‍ റഷീദ്
Posted On
date_range Updated On
date_range ഏഴാം ക്ലാസ് വിദ്യാർഥിയോട് അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ
കിളിമാനൂര്‍: എഴാംക്ലാസ് വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) അറസ്റ്റിലായി. കഴിഞ്ഞ ഏഴിന് വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.
വിദ്യാർഥി വീട്ടില്‍നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നുപോകുമ്പോള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ കിളിമാനൂർ പൊലീസില്‍ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.