സിനിമാ ടൂറിസത്തിനായി ഒരുങ്ങുന്ന കിരീടംപാലം
തിരുവനന്തപുരം: കേരളത്തിലെ ആദ്യ സിനിമാ ടൂറിസം പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിയുടെ ഭാഗമായി വെള്ളായണി കിരീടം പാലത്തിലും പരിസരത്തും നടക്കുന്ന നവീകരണം അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ്.
പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ‘കിരീടം’ സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച വെള്ളായണി കായലിന്റെ ഭാഗമായ പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കിരീടം പാലം സിനിമാടൂറിസം പദ്ധതി പ്രഖ്യാപിച്ച ശേഷം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പാലവും പ്രദേശവും മാറി. കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
മറ്റുചില പ്രധാന സിനിമാലൊക്കേഷനുകളും സിനിമ ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കാൻ ചർച്ചകൾ നടക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനത്തെ ലൊക്കേഷനുകളിൽ ലോകത്തെ ഏതു ഭാഷയിലുള്ള സിനിമകൾ ഷൂട്ടിങ് ചെയ്യാനും അതിലൂടെ കേരളത്തെ ലോകത്തിനു മുന്നിൽ കൂടുതലായി അവതരിപ്പിക്കാനുള്ള ചർച്ചകളും പ്രത്യേക മാർക്കറ്റിങ്ങും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.