നോക്കുകൂലി ചോദിച്ച് ഐ.എസ്.ആർ.ഒ വാഹനം തടഞ്ഞ 50 പേർക്കെതിരെ കേസ്

തിരുവനന്തപുരം: വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റൻ കാർഗോ വാഹനം നോക്കുകൂലി ചോദിച്ച് തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ തുമ്പ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്യായമായി സംഘംചേരൽ, ഔദ്യോഗിക വാഹനം തടയൽ, ലോക്ഡൗൺ ലംഘനം തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്നലെ രാവിലെയായിരുന്നു വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റൻ കാർഗോ വാഹനം ഗേറ്റിനു മുന്നിൽ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത്. പിന്നീട് വലിയ പ്രതിഷേധവും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.

Tags:    
News Summary - Case filed against 50 persons for blocking an ISRO vehicle for demanding nokkukooli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.