തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
വലിയതുറ: 2024 ജനുവരി മുതൽ ഡിസംബർ വരെ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 49.17 ലക്ഷംപേർ. 2023ൽ ഇത് 41.48 ലക്ഷം പേരായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 18.52 ശതമാനമാണ് വർധന. 2022ൽ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാർ.
2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷംപേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയർ ട്രാഫിക് മൂവ്മെന്റുകളുടെ (എ.ടി.എം) 28306ൽനിന്ന് 32324 ആയി ഉയർന്നു- 14.19 ശതമാനം വർധന.
ഇന്ത്യൻ നഗരങ്ങളിൽ ബംഗളുരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളിൽ അബൂദബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലേക്കുമാണ് കൂടുതൽ പേർ യാത്ര ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് കൂടുതൽ സർവിസുകൾ നടത്തിയത്.
പ്രതിദിനം ശരാശരി 100 സർവിസുകൾ വഴി 15000ന് മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം തെരഞ്ഞെടുക്കുന്നത്. 11 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തുനിന്ന് സർവിസുകളുണ്ട്. പ്രതിമാസ യാത്രക്കാരുടെ ശരാശരി നാല് ലക്ഷത്തിനു മുകളിലെത്തി. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സർവകാല റെക്കോർഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.