കോവിഡ്​ വ്യാപനം കുതിച്ചുയർന്നതിനെ തുടർന്ന്​ നഗരത്തിൽ തിരക്ക്​ കുറഞ്ഞുവരികയാണ്​. തിരക്കൊഴിഞ്ഞ തിരുവനന്തപുരം പാളയം പച്ചക്കറി വിപണി

അവർ ചോദിക്കുന്നു, ആളില്ലാതെ ഞങ്ങളെന്തിന്​ കച്ചവടം ചെയ്യണം?

തിരുവനന്തപുരം: 'ആളുകൾ ഇറങ്ങരുതെന്ന്​ സർക്കാർ പറയുന്നു, പിന്നെ ഞങ്ങൾ എന്തിനാ കച്ചവടത്തിന്​ ഇറങ്ങുന്നത്​' തലസ്ഥാനത്തെ ചെറുകിട-, തെരുവോര കച്ചവടക്കാരുടെ ചോദ്യങ്ങളാണിത്​. ശനി, ഞായർ ദിവസങ്ങളിൽ പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ ഉൾപ്പെടെ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്​.

പക്ഷേ, ഇൗ കച്ചവടക്കാർ ആകെ ആശങ്കയിലാണ്​. തങ്ങൾക്ക്​ ഇതൊന്നും വിൽക്കാൻ അനുമതിയില്ലെന്ന്​ പറഞ്ഞിരുന്നെങ്കിൽ വീട്ടിൽ ഇരിക്കാമായിരുന്നു. പണം മുടക്കി സാധനങ്ങൾ വാങ്ങി കച്ചവടത്തിനായി വന്നാൽ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ എന്ത്​ ചെയ്യണമെന്ന ചോദ്യമാണ്​ അവർ ചോദിക്കുന്നത്​.

വെള്ളിയാഴ്​ച പാളയം, ചാല എന്നിവിടങ്ങളിൽ കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവരിലെല്ലാം പ്രകടമായത്​ ഇൗ ആശങ്കയായിരുന്നു. മാർക്കറ്റുകൾ ഉൾപ്പെടെയിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്​. ജനം പുറത്തിറങ്ങരുതെന്ന്​ നിദേശവും​. ആ സാഹചര്യത്തിൽ കച്ചവടം നടത്തുന്നത്​ കൂടുതൽ സാമ്പത്തിക നഷ്​ടത്തിന്​ കാരണമാകുകയേയുള്ളൂവെന്നാണ്​ ഇവരുടെയൊക്കെ ആശങ്ക.

റമദാൻ നോമ്പി​െൻറ സാഹചര്യമാണുള്ളതെങ്കിലും അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള മറ്റ്​ കടകൾ തുറക്കരുതെന്ന നിർദേശം മറ്റ്​ കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്​.

അവരും ആശങ്ക മറയ്​ക്കുന്നില്ല. കഴിഞ്ഞവർഷവും സമാനമായ സാഹചര്യമായിരുന്നു. അത്​ കടുത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്​. അതിൽ നിന്ന്​ കരകയറാൻ ശ്രമം നടത്തുന്നതിനിടെയാണ്​ ഇപ്പോൾ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന പരാതിയാണ്​ അവർ ഉന്നയിക്കുന്നത്​. കടകൾ ഏഴരക്ക്​ അടയ്​ക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കച്ചവടക്കാർ പറയുന്നു. റമദാൻ നാളുകളിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ അധികവും എത്തുന്നത്​ ഏഴരക്ക്​ ശേഷമാണ്​. ആ സമയത്ത്​ കടകൾ അടയ്​ക്കുന്നതിനാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും അവർ പരാതിപ്പെടുന്നു.

Tags:    
News Summary - They ask, why should we trade without people?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.