ആക്രമണം നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യം
Posted On
date_range Updated On
date_range യുവാവിനെ വീടുകയറി ആക്രമിച്ചു
പോത്തൻകോട്: മീനാറയിൽ യുവാവിനെ ആയുധങ്ങളുമായി വീടു കയറി ആക്രമിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഷഹനാസ് (30) നാണ് മർദ്ദനമേറ്റത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വച്ചായിരുന്നു മർദനം.
പ്രവാസിയായ ഷഹനാസ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.എന്തിനാണ് അക്രമമെന്ന് അറിയില്ലെന്നാണ് ഷഹനാസ് പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നത്. ക്വട്ടേഷൻ സംഘം ആളുമാറി അക്രമം നടത്തിയതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.