Posted On
date_range Updated On
date_range പൊലീസിനുനേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ വ്യാപകം
തിരുവനന്തപുരം: പൊലീസിനുനേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.ഇവര് ഉടന് പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. പിടിച്ചെടുത്ത ഫോണുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കിള്ളിപ്പാലത്തെ ലോഡ്ജ് മുറിയിൽ പരിശോധന നടത്തവെയാണ് പൊലീസിനുനേരെ പടക്കെറിഞ്ഞ് നാലംഗ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടത്. മയക്കുമരുന്നുകളും ആയുധങ്ങളും കണ്ടെടുക്കുകയും സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.