ജയകുമാർ
തിരുവനന്തപുരം: വ്യാജകരം തീരുവ രസീത് നിർമിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് പ്രതിയെ ജാമ്യത്തിൽ ഇറക്കിയ കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. നെടുമങ്ങാട് ഉത്തരംകോട് മണ്ണുകുഴിവീട്ടിൽ ജയകുമാറിനെയാണ് (56) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2019 ല്‍ പൂവച്ചൽ സ്വദേശി കരുണിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി ജയകുമാർ ഉൾപ്പെട്ട നാലംഗസംഘം നെല്ലനാട്, വെള്ളറട എന്നീ വില്ലേജ് ഓഫിസുകളുടെ വ്യാജ കരംതീരുവ രസീത് നിർമിച്ച് കോടതിയിൽ സമർപ്പിച്ച് ജാമ്യം നേടിയെടുക്കുകയായിരുന്നു. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയിലെ ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
വഞ്ചിയൂർ എസ്.എച്ച്.ഒ ഡിപിൻ, എസ്.ഐമാരായ ഉമേഷ്, പ്രജീഷ് കുമാർ, അനിൽ കുമാർ, സി.പി.ഒമാരായ രതീഷ്, പ്രഭിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് രണ്ടാം പ്രതിയായ ജയകുമാറിനെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.