ബോ​ബ​ന്‍

അസഭ്യം വിളിച്ചത് ചോദ്യംചെയ്തയാളെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പിടിയിൽ

വ​ലി​യ​തു​റ: അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത​യാ​ളി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​ട്ട വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡി​ല്‍ ഗോ​ള്‍ഡ​ന്‍ റെ​സി​ഡ​ന്‍സി​യി​ല്‍ ജി.​ആ​ര്‍.​എ-44​ല്‍ ബോ​ബ​നെ​യാ​ണ്​ (25) അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ലി​യ​തു​റ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​യ​ര്‍പോ​ര്‍ട്ട് ജ​ങ്ഷ​ന് സ​മീ​പ​ത്തെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ബ​ഹ​ള​വും കേ​ട്ട് വി​വ​രം തി​ര​ക്കി​യെ​ത്തി​യ വി​നീ​തി​നെ ക​ല്ലു​കൊ​ണ്ട്​ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യും നി​ല​ത്ത് ത​ള്ളി​യി​ട്ട് മ​ര്‍ദി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ്​ ന​ട​പ​ടി. കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബോ​ബ​നെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The first accused was arrested in the case of assaulting a man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.