representational image
Posted On
date_range Updated On
date_range ജില്ല ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം
നെടുമങ്ങാട്: ജില്ല ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ രണ്ട് ജീവനക്കാരികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരി നേർപ്പിക്കാത്ത ആസിഡ് ഒഴിച്ചപ്പോൾ അതിൽ നിന്നുള്ള ഗന്ധം ശ്വസിച്ചതിനെ തുടർന്നാണ് അനിത, തിലക എന്നിവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ഉടൻ തന്നെ വാർഡിലേക്ക് മാറ്റി. പ്രഥമ ശുശ്രൂഷക്കു ശേഷം ഇവരെ വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.