Posted On
date_range Updated On
date_range വീട്ടിന്റെ വാതിൽ പൊളിച്ച് 30 പവൻ ആഭരണം മോഷിച്ചു
കുലശേഖരം: കുടുംബത്തോടെ കോയമ്പത്തൂരിൽ പോയ ഡോക്ടറുടെ വീട്ടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ ആഭരണങ്ങൾ മോഷ്ടിച്ചു.
തിരുവട്ടാർ വേകിളമ്പി വിരാലി കാട്ടുവിള സ്വദേശി രാജ്കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ചയാണ് അവർ ബന്ധുവീട്ടിൽ പോയത്. ബുധനാഴ്ച രാത്രിയോടെ വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് പിൻവശത്തെ വാതിൽ പൊളിഞ്ഞ നിലയിൽ കണ്ടത്. സാധനങ്ങളും ചിതറി കിടക്കുകയായിരുന്നു. മുകളിലത്തെ നിലയിലെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം മനസ്സിലായത്. തിരുവട്ടാർ പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.