അഭിലാഷ്, സാബു പ്രകാശ്
തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാനെത്തിയയാളെ ആക്രമിച്ച കേസിൽ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. വെസ്റ്റ് ഫോർട്ട് ഭാഗത്തുള്ള കടയിൽ സാധനം വാങ്ങാനെത്തിയ കരിക്കകം വായനശാലക്ക് സമീപം ഗോവർധനം വീട്ടിൽ ഷാറൂണിനെ തടഞ്ഞുനിർത്തി മർദിക്കുകയും കൈയിലിരുന്ന കത്തികൊണ്ട് കുത്തി മുറിവേൽപിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ വട്ടിയൂർക്കാവ് പുത്തൻവീട് അഭിലാഷ് (30), വള്ളക്കടവ് ടി.സി 36/629 (1) സാബു പ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട്, വഞ്ചിയൂർ, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.