നിഖില്‍
Posted On
date_range Updated On
date_range വീടിന് മുന്നില്‍ നിന്നയാളെ കുത്തിയ കേസിൽ പ്രതി അറസ്റ്റില്‍
മണ്ണന്തല: വീടിന് മുന്നില്‍ നിന്നയാളെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല കെ.കെ നഗര്‍ കിഴക്കേവിളാകത്ത് വീട്ടില്‍ നിഖിലിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മണ്ണന്തല വടക്കേവിളാകം വൈഷ്ണവം വീട്ടിനു മുന്നിലെ വഴിയിലായിരുന്നു സംഭവം.
ദിവസവും വീട്ടിന് മുന്നില്‍ വന്ന് അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്തതിലെ വിരോധത്താല്‍ ഷിനുവിനെ കത്തികൊണ്ട് കുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ നിഖില്‍. ഷിനു നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തവേയാണ് നിഖില്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.