തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗിയിലെ ജീവനക്കാർക്ക് ആശ്വാസമായി കൂലി വർധനവ്.തൊഴിൽ മന്ത്രിയുടെ നിർദേശാനുസരണം നടന്ന ചർച്ചയിലാണ് തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.
റസ്റ്റോറന്റ്റ് മുതൽ ഡെലിവറി പോയൻറ് വരയുള്ള ദൂരത്തിൽ കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർധന വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25 രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്ണർ നിൽക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറൻറ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി പുതുക്കി നിശ്ചയിച്ചത്. മാർച്ച് 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.അഡീഷണൽ ലേബർ കമിഷണർ കെ.എം. സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു പ്രതിനിധി സുകാർണോ, ഐ.എൻ.ടി.യു.സി നേതാവ് പ്രതാപൻ, എ.ഐ.ടി.യു.സി നേതാവ് സജിലാൽ, റീജണൽ ഡയറക്ടർ റാഹത്ത് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.