മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക് സർജറി വഴി പത്തുപേർക്ക് നടത്തിയ ശസ്ത്രക്രിയ വിജയം. നിലവിൽ റോബോട്ടിക്ക് സർജറി ഉപകരണങ്ങൾ ഇല്ലെങ്കിലും വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൊണ്ടുവന്ന ഉപകരണം ഉപയോഗിച്ചാണ് സർജറി നടത്തിയത്. മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഈ രോഗികളെ വിധേയരാക്കിയത്. സംസ്ഥാനത്ത് ആദ്യമാണ് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറിയിലൂടെ ഈ ചികിത്സ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ശോഭ, ഡോ. ധന്യ, ഡോ. രാധിക, റേഡിയോളജി വിഭാഗം മേധാവി ഡോ. ജയശ്രീ, സൂരജ്, സർജിക്കൽ ടീമംഗങ്ങളായ ഡോ. വിനേഷ് സേനൻ, ഡോ. അശോക്, ഡോ. ഷിബു, ഡോ. ദേവസുമൻ, നേഴ്സുമാരായ രമ്യ, ശ്രീജ എന്നിവർക്കൊപ്പം മറ്റു സപ്പോർട്ടിങ് സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.