സു​ജി​ത്‌

സുജിത്തിന്​ വേണം, കരുണയുള്ളവരുടെ കൈത്താങ്ങ്​

തി​രു​വ​ന​ന്ത​പു​രം: ​​ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച്​ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലു​ള്ള ബാ​ർ​ബ​ർ-​ബ്യൂ​ട്ടീ​ഷ്യ​ൻ തൊ​ഴി​ലാ​ളി സ​ഹാ​യം തേ​ടു​ന്നു. വെ​ള്ള​റ​ട ചെ​മ്പൂ​ർ മ​ഞ്ചം​കോ​ട്‌ ചി​ല​മ്പ​റ വി.​എ​സ്‌ ഭ​വ​നി​ൽ സു​ജി​ത്‌ (34) ആ​ണ്‌ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്‌.

മാ​താ​വും എ​ട്ടും പ​ത്തും വ​യ​സ്സു​ള്ള ര​ണ്ട്‌ കു​ട്ടി​ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​കാ​ശ്ര​യ​മാ​ണ്​ സു​ജി​ത്. ബാ​ർ​ബ​ർ ഷോ​പ്പി​ലെ സു​ജി​ത്തി​ന്‍റെ ജോ​ലി​യാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​നം.

ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്​ കി​ട​പ്പി​ലാ​യി. ഇ​തി​നി​ടെ കാ​ഴ്ച​യും ന​ഷ്ട​​പ്പെ​ട്ടു. വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നി​നും നി​ത്യ​വൃ​ത്തി​ക്കും ഈ ​കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്‌. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്തി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

തു​ട​ർ​ചി​കി​ത്സ​ക്കും മ​രു​ന്നി​​നു​മെ​ല്ലാം ഭാ​രി​ച്ച ചെ​ല​വ്​ വ​രു​മെ​ന്ന​തി​നാ​ൽ ക​രു​ണ​യു​ള്ള​വ​രു​ടെ ക​നി​വി​ലാ​ണ്​ നി​സ്സ​ഹാ​യ​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ പ്ര​തീ​ക്ഷ. കാ​ട്ടാ​ക്ക​ട ക​ന​റ ബാ​ങ്കി​ൽ സു​ജി​ത്തി​ന്‍റെ പേ​രി​ൽ അ​ക്കൗ​​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്‌ ന​മ്പ​ർ: 3869101009625, IFSC: CNRB 0003869.

Tags:    
News Summary - Sujith needs the support of the compassionate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.