എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കാ​ർ​മ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​ഹ്ലാ​ദം

എസ്.എസ്.എൽ.സി; ജില്ലയിൽ 97.99 ശതമാനം വിജയം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 97.99 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. സംസ്ഥാനത്ത് വിജയശതമാനത്തിൽ ഏറ്റവും പിന്നിൽ ഇത്തവണയും തിരുവനന്തപുരമാണ്. കഴിഞ്ഞ വർഷം 98.59 ശതമാനമായിരുന്നു വിജയം. ഇത്തവണ പരീക്ഷ എഴുതിയ 32,877 വിദ്യാർഥികളിൽ 32,218 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 16,530 ആൺകുട്ടികളിൽ 16,174പേരും 16,347 പെൺകുട്ടികളിൽ 16,044 പേരുമാണ് യോഗ്യത നേടിയത്. 2313 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. (ആൺ. -721, പെൺ. -1592). കഴിഞ്ഞ വർഷം 4938 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.

വിദ്യാഭാസ ജില്ലകളിൽ നെയ്യാറ്റിൻകരയാണ് വിജയശതമാനത്തിൽ ഒന്നാമത്. 10,411 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 10,240 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.36 ശതമാനമാണ് വിജയം. 623 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 98.19 ശതമാനംപേർ യോഗ്യത നേടി. പരീക്ഷ എഴുതിയ 12,399 വിദ്യാർഥികളിൽ 12,174 പേർ യോഗ്യത നേടി. 1082 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്. 10,067 വിദ്യാർഥികളിൽ 9804 പേർ യോഗ്യത നേടിയ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 97.39 ശതമാനമാണ് വിജയം. 608 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ്.

എസ്.ടി വിഭാഗത്തിൽ 98.53 ശതമാനം വിജയം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​സ്.​സി വി​ഭാ​ഗ​ത്തി​ന് ജി​ല്ല​യി​ൽ 98.53 ശ​ത​മാ​നം പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 273 പേ​രി​ൽ 269 പേ​ർ ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലും (56), നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും (59) 100 ശ​ത​മാ​ന​മാ​ണ് യോ​ഗ്യ​ത. ആ​റ്റി​ങ്ങ​ലി​ൽ 158 പേ​രി​ൽ 154 പേ​ർ​ക്കാ​ണ് യോ​ഗ്യ​ത. എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 4756 പേ​രി​ൽ 4524 പേ​ർ യോ​ഗ്യ​ത നേ​ടി. 95.12 ശ​ത​മാ​നം. ആ​റ്റി​ങ്ങ​ൽ -1993 (2107), തി​രു​വ​ന​ന്ത​പു​രം -1383 (1451), നെ​യ്യാ​റ്റി​ൻ​ക​ര -1148 (1198) എ​ന്നി​ങ്ങ​നെ​യാ​ണ് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണം.

ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 21,341 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. 21,010 പേ​ർ യോ​ഗ്യ​ത നേ​ടി. വി​ജ​യ​ശ​ത​മാ​നം 98.45. ആ​റ്റി​ങ്ങ​ൽ -7722 (7810), തി​രു​വ​ന​ന്ത​പു​രം 5996 (6144), നെ​യ്യാ​റ്റി​ൻ​ക​ര -7292 (7387) എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദ്യാ​ഭ്യാ​സ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5568ൽ 5511 ​പേ​ർ യോ​ഗ്യ​ത നേ​ടി. 98.98 ശ​ത​മാ​നം. ആ​റ്റി​ങ്ങ​ൽ -2081 (2093), തി​രു​വ​ന​ന്ത​പു​രം -2040 (2072), നെ​യ്യാ​റ്റി​ൻ​ക​ര -1390 (1403). ഒ.​ഇ.​സി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 273 പേ​രി​ൽ 269 പേ​ർ​ക്കാ​ണ് യോ​ഗ്യ​ത. വി​ജ​യ​ശ​ത​മാ​നം 98.53. ആ​റ്റി​ങ്ങ​ൽ -224 (231), തി​രു​വ​ന​ന്ത​പു​രം -329 (344), നെ​യ്യാ​റ്റി​ൻ​ക​ര -351 (264). 

Tags:    
News Summary - SSLC; 97.99 percent success in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.