SPORTS...ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്: മണിപ്പൂർ ചാമ്പ്യൻ

തക്കല: കുമാരകോവിൽ നൂറൽ ഇസ്​ലാം സർവകലാശാലയിൽ കഴിഞ്ഞ ആറ് ദിവസമായി നടന്ന 21ാമത് ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ ചാമ്പ്യനായി. എല്ലാ വിഭാഗം മത്സരങ്ങളിലുമായി 204 പോയൻറ്​ നേടി. 60 പോയൻറ്​ നേടി തമിഴ്നാട് രണ്ടാംസ്ഥാനവും 20 പോയൻറുമായി ഡൽഹി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നൂറൽ ഇസ്​ലാം സർവകലാശാലയിൽ സ്​പോർട്സ് വിഭാഗത്തിൽ ഏത് കോഴ്സിനും ചേരാം. വിദ്യാഭ്യാസ ചെലവ് നൂറൽ ഇസ്​ലാം വിദ്യാഭ്യാസ ട്രസ്റ്റ് വഹിക്കുമെന്നും ചാൻസലർ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി 1200 മത്സരാർഥികൾ പങ്കെടുത്തു. വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ, തമിഴ്നാട് വുഷു അസോസിയേഷൻ, നൂറൽ ഇസ്​ലാം സർവകലാശാല എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.