തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം

തിരുവനന്തപുരം: ലോ കോളജിൽ കെ.എസ്.യു നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടുതല്ലി. കോളജിലെ യൂനിറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് സഫ്ന, ആശിഖ് അഷ്റഫ്, നിതിൻ തമ്പി എന്നിവരെ 20ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കോളജിനകത്തിട്ട് മർദിച്ചത്. തുടർന്ന് പൊലീസെത്തിയാണ് മൂവരെയും രക്ഷിച്ചത്. മർദനത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

യൂനിയൻ ഡേയുമായി ബന്ധപ്പെട്ട് കോളജിൽ സംഗീത പരിപാടി നടക്കുന്നതിനിടയിൽ കെ.എസ്.യു യൂനിറ്റ് ജനറൽ സെക്രട്ടറി ആഷിക് അഷ്റഫിനെ എസ്.എഫ്.ഐ പ്രവർത്തകരായ അനന്തകൃഷ്ണൻ, ആബിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ മർദിച്ചിരുന്നു. ഇത് ചോദ്യംചെയ്തപ്പോഴാണ് യൂനിറ്റ് പ്രസിഡൻറ് നഫ്നയെയും നിതിനെയും 20ഓളം സംഘം കോളജ് ഗേറ്റിന് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് മർദിച്ചത്.

മർദനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കെ.എസ്.യു പ്രവർത്തകർ പൊലീസിന് കൈമാറിയിട്ടുണ്ട്. കെ.എസ്.യുവിന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി മ്യൂസിയം പൊലീസ് പറഞ്ഞു.

Tags:    
News Summary - SFI-KSU clash at Thiruvananthapuram Law College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.