Posted On
date_range Updated On
date_range യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്
തിരുവനന്തപുരം: നഗരത്തില് യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. അട്ടക്കുളങ്ങരയില് നടുറോഡില് യുവതിയെ കടന്നുപിടിച്ച തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ് ഫോര്ട്ട് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച അമ്മക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്വര്ണപ്പണിക്കാരനായ പ്രതിയെ ഇയാൾ താമസിക്കുന്ന ചാലയില്നിന്നാണ് ഫോര്ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിനിരയായ പുനലൂര് സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.