representational image

ഏഴുകിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കോ​വ​ളം: ക്രി​സ്​​മ​സ്‌-​ന്യൂ ഇ​യ​ർ പ്ര​മാ​ണി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ ​െപാ​ലീ​സ് എ​ക്‌​സൈ​സു​മാ​യി ചേ​ർ​ന്ന് തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു​കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

വെ​ട്ടു​കാ​ട് മേ​ഖ​ല​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ക​ട​ക​ളി​ൽ നി​ന്നാ​ണ് വി​വി​ധ ത​ര​ത്തി​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പൂ​ന്തു​റ മു​ത​ൽ വെ​ട്ടു​കാ​ട് വ​രെ​യു​ള്ള തീ​ര​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ച്ച​യോ​ടെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത​താ​യും ഇ​രു​വ​രി​ൽ നി​ന്നും 3000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യും കോ​സ്റ്റ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു. കോ​സ്റ്റ​ൽ എ​സ്.​എ​ച്ച്.​ഒ കെ. ​പ്ര​ദീ​പ്, എ​സ്.​ഐ എ​സ്. ഗി​രീ​ഷ് കു​മാ​ർ, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജോ​സ്, ജോ​ൺ പോ​ൾ രാ​ജ്, രാ​കേ​ഷ് കൃ​ഷ്ണ​ൻ, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രാ​യ കി​ര​ൺ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Seven kilos of banned tobacco products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.