Posted On
date_range Updated On
date_range ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റ് ഓഫിസിൽ നിന്ന് 19000 രൂപ കവർന്നു
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റ് ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് 19000 രൂപ കവർന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം അധികൃതർ അറിയുന്നത്. ബുധനാഴ്ച വൈകീട്ട് 6.45ന് ശേഷമാണ് മോഷണം നടന്നതെന്നു കരുതുന്നു.
പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. വകുപ്പ് മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.