Posted On
date_range Updated On
date_range കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച: രണ്ടംഗസംഘം പിടിയിൽ
തിരുവനന്തപുരം: വാഹനത്തിലിരുന്ന ആളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികളായ രണ്ടുപേരെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് ടാഗോർ ഗാർഡൻസ് തോപ്പിൽ പുതുവൽ പുത്തൻ വീട്ടിൽ അമ്പാടി എന്ന അരവിന്ദ് രാജ് (21), കുമാരപുരം പടിഞ്ഞാറ്റിൽ ലെയിൻ സി.എസ് നിവാസിൽ ലല്ലു എന്ന സുജിൻ (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. സംഭവത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളുടെ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരത്തോടെ മെഡിക്കൽ കോളജ് ചാലക്കുഴി ഒാേട്ടാ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ പേരിൽ മെഡിക്കൽ കോളജ്, പേട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.